കുവൈത്ത് വാണിജ്യ മന്ത്രാലയം ഓൺലൈൻ പരാതി പ്ലാറ്റ്‌ഫോം ആരംഭിച്ചു

ഈ പുതിയ സംവിധാനം വ്യാപകമായ പരിശോധനകൾക്കും നിയമപരമായ നടപടികൾക്കും ആധാരമാവുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

New Update
kuwait1.jpg

കുവൈത്ത്: കുവൈത്ത് വാണിജ്യ മന്ത്രാലയം സമ്മാന നറുക്കെടുപ്പുകളിലെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോം ആരംഭിച്ചു.


Advertisment

https://ccas.moci.gov.kw എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പൊതുജനങ്ങൾക്ക് സംശയാസ്പദമായ നറുക്കെടുപ്പുകളെക്കുറിച്ചുള്ള പരാതികളും നിയമലംഘനങ്ങളും നേരിട്ട് റിപ്പോർട്ട് ചെയ്യാൻ അവസരം ലഭിക്കുക.


പരാതി നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എല്ലാ പരാതികളും കർശനമായി കൈകാര്യം ചെയ്യുമെന്നും മന്ത്രാലയം ഉറപ്പുനൽകി.

ഈ പുതിയ സംവിധാനം വ്യാപകമായ പരിശോധനകൾക്കും നിയമപരമായ നടപടികൾക്കും ആധാരമാവുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Advertisment