New Update
/sathyam/media/media_files/2025/04/02/d9P4WzQ58AqOuFwjp5Yx.jpg)
കുവൈറ്റ്: മൈദാൻ ഹവല്ലിയിൽ ഇന്ത്യൻ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. സംഭവത്തെ കുറിച്ചുള്ള വിവരം ലഭിച്ചയുടൻ ഹവല്ലി ഗവർണറേറ്റ് സുരക്ഷാ വിഭാഗം ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിയെ പിടികൂടിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Advertisment
ഓപ്പറേഷൻസ് റൂമിന് മൈദാൻ ഹവല്ലിയിൽ ഒരു കൊലപാതകം നടന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന്, സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ ഇന്ത്യക്കാരനായ പ്രതിയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു കുറ്റകൃത്യം.
പ്രതിയെ അറസ്റ്റ് ചെയ്ത് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തതായും വിശദമായ അന്വേഷണം തുടരുന്നതായും അധികൃതർ വ്യക്തമാക്കി. ഇരയായ യുവതിയും പ്രതിയും ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.