New Update
/sathyam/media/media_files/8cMKwA1MU3cHVB6iud2p.jpg)
കുവൈത്ത്: ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് കോസ്വേയില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ പൗരനെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നാടുകടത്താന്‍ തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
Advertisment
പോലിസിന്റെ പതിവ് പട്രോളിനിടെയാണ് കൃത്യം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണം ആത്മഹത്യക്ക് ശ്രമിച്ചതായി ഇയാള്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
സംഭവം പരിശോധിച്ച അധികൃതര്‍ അദ്ദേഹത്തെ രാജ്യത്തുനിന്ന് വീണ്ടും പ്രവേശിക്കാന്‍ കഴിയാത്ത വിധം നാടുകടത്താന്‍ തീരുമാനിക്കുകയായിരുന്നു.