കുവൈത്തിൽ കുവൈത്തി പൗരന്മാരും വിദേശികളും തമ്മിലുള്ള വിവാഹങ്ങൾ കുറയുന്നു: പുതിയ റിപ്പോർട്ട്

കണക്കുകള്‍ പ്രകാരം 2025 ആദ്യത്തെ മൂന്ന് മാസങ്ങളിലെ കണക്ക് പ്രകാരം27 ശതമാനത്തോളം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. 

New Update
marriage

കുവൈറ്റ്: കുവൈത്ത് പൗരന്മാരിലും വിദേശികള്‍ക്കുമിടയിലെ വിവാഹ നിരക്ക് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറയുന്നതായി പുതിയ ഔദ്യോഗിക റിപ്പോര്‍ട്ട്.

Advertisment

കണക്കുകള്‍ പ്രകാരം 2025 ആദ്യത്തെ മൂന്ന് മാസങ്ങളിലെ കണക്ക് പ്രകാരം27 ശതമാനത്തോളം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. 


സാമൂഹിക-സാംസ്‌കാരിക വ്യത്യാസങ്ങള്‍, പൗരത്വ നിയമങ്ങളിലെ കടുപ്പം, താമസ അനുമതികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാനമായും ഈ ഇടിവിന് പിന്നിലെ പ്രധാന കാരണം എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 


കൂടാതെ, കുടുംബത്തിന്റെ സമ്മതം ലഭിക്കാന്‍ ഉള്ള ബുദ്ധിമുട്ടുകളും കല്യാണങ്ങള്‍ കുറയുന്നതിന് ഇടയാക്കുന്നുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷത്തെ താരതമ്യേന കണക്കുകള്‍ പ്രകാരം, കുവൈത്ത് പൗരന്മാര്‍ വിദേശ വനിതകളെ വിവാഹം കഴിക്കുന്നതിലും കുവൈത്തി വനിതകള്‍ വിദേശ പുരുഷന്മാരെ വിവാഹം കഴിക്കുന്നത് വളരെയധികം അപൂര്‍വമാണ്.

Advertisment