കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ 'യാഹല' വിജയകരമായി സമാപിച്ചു

കുവൈറ്റ് വ്യാപാര വ്യവസായ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന പ്രത്യേക സമിതിയുടെ മേൽനോട്ടത്തിലായിരുന്നു നറുക്കെടുപ്പ്.

New Update
ya hala shopping festivel

കുവൈറ്റ്: കുവൈറ്റിലെ ഏറ്റവും വലിയ  ഷോപ്പിംഗ് ഉത്സവമായ 'യാഹല' ഫെസ്റ്റിവൽ വിവാദനങ്ങളെ തുടർന്ന്  മാറ്റി  വെച്ച ഒൻപതും പത്തും  നറുക്കെടുപ്പോടെ  സമാപിച്ചു.

Advertisment

കുവൈറ്റ് വ്യാപാര വ്യവസായ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്ന പ്രത്യേക സമിതിയുടെ മേൽനോട്ടത്തിലായിരുന്നു നറുക്കെടുപ്പ്.


കച്ചവടകാര്യങ്ങൾക്കായുള്ള പ്രവർത്തനങ്ങൾക്കായി ചുമതലയുള്ള  ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ്, വ്യാപാര വ്യവസായ മന്ത്രിയായ ഖലീഫ അൽ അജീൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 രാജ്യത്താകെയുള്ള ഷോപ്പിംഗ് മാളുകൾ മുതൽ വ്യാപാര കേന്ദ്രങ്ങൾ വരെ നിന്നുള്ള 350ലധികം ബോക്‌സുകളിലെ കൂപണുകൾ ശേഖരിച്ചു,

മിഷ്രിഫ് അന്താരാഷ്ട്ര  ഫെസ്റ്റിവൽ കേന്ദ്രത്തിലെ  പ്രത്യേകം സജ്ജമ്മക്കിയ സ്ഥലത്തായിരുന്നു.  നറുക്കെടുപ്പ് ജനുവരി 21നു ആരംഭിച്ച് മാർച്ച് 31 വരെ നീണ്ടുനിന്നു.

Advertisment