/sathyam/media/post_attachments/moX54pF21Xbx9bx0hQCa.jpg)
കുവൈറ്റ്: കുവൈത്തിൽ മാലിന്യസംഭരണ പ്രശ്നം ഗൗരവതരമായി ഉയർന്നു വരുന്ന സാഹചര്യത്തിൽ, പരിസ്ഥിതി പ്രവർത്തകർ അടിയന്തര ഇടപെടലിന്റെ ആവശ്യകത മുന്നോട്ടു വെക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ജൈവമാലിന്യം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ കുവൈറ്റ് ഇപ്പോൾ മുന്നിലാണ് — ഓരോ വ്യക്തിയും ദിവസേന ശരാശരി 1.4 കിലോ മാലിന്യം ഉത്പാദിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട് .
കുവൈറ്റ് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ സെക്രട്ടറി ജനറൽ ജെനാൻ ബെഹ്‌സാദ് വ്യക്തമാക്കുന്നതെന്തെന്നാൽ പുനരുപയോഗം, വേർതിരിക്കൽ എന്നിവയിൽ വേണ്ടത്ര മുൻഗണന നൽകാതിരിക്കുന്നതും ഒപ്പം നിയന്ത്രണ രഹിതമായ ഉപഭോഗവും മാലിന്യഭീഷണിയുടെ പ്രധാന കാരണം തന്നെയാണ്.
ഇത് പരിസ്ഥിതിക്കും ആരോഗ്യത്തിനും മാത്രമല്ല, സാമ്പത്തിക സുതാര്യതയ്ക്കും വലിയ ഭീഷണിയാണ്,” ബെഹ്‌സാദ് പറഞ്ഞു. കുവൈത്തിലെ ആകെ ഗ്രീൻഹൗസ് വാതക ഉൽപാദനത്തിൽ 2.4% മാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾക്കും കത്തിച്ച മാലിന്യങ്ങൾക്കും ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
മുന്നോട്ടു വെക്കുന്ന നിർദേശങ്ങൾ ഇങ്ങനെ:
വീടുകളിലും സ്ഥാപനങ്ങളിലുമായി മാലിന്യവേർതിരിക്കൽ പ്രോത്സാഹിപ്പിക്കുക
പ്ലാസ്റ്റിക്, പേപ്പർ, ലോഹം, ജൈവമാലിന്യങ്ങൾ എന്നിവയ്ക്കായി വ്യത്യസ്ത ബിന്നുകൾ സ്ഥാപിക്കുക
ഓരോ ഗവർണറേറ്റിലും സർക്കാർ മാലിന്യ വേർതിരിക്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കുക
സ്വകാര്യ മേഖലയെ പുനരുപയോഗ സംരംഭങ്ങളിലേക്കും ശേഖരണപ്രവർത്തനത്തിലേക്കും ആകർഷിക്കുക