കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ വെക്കേഷൻ ബൈബിൾ സ്കൂൾ ജെഎസ്വിബിഎസ്‌ - 2025 വിജയകരമായി നടത്തി

മാർച്ച് 29-ന് ശനിയാഴ്ച അഹ്മദി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ വച്ച് നടന്ന വർണാഭമായ ഉദ്ഘാടന സമ്മേളനത്തിൽ ഇടവക വികാരി ബഹു. റവ. ഫാ. സാമുവേൽ സി.പി അദ്ധ്യക്ഷത വഹിച്ചു.

New Update
jbsUntitledamithsha jmmu

കുവൈറ്റ്: കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ ജാക്കോബൈറ്റ് വെക്കേഷൻ ബൈബിൾ സ്കൂൾ (JSVBS) - 2025 മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ “ഞാൻ കർത്താവിൽ ആനന്ദിക്കും” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ആഴമുള്ള ആത്മീയതയും ആനന്ദഭരിതമായ ശൈലിയുമൊരുക്കി വിജയകരമായി നടത്തപ്പെട്ടു.


Advertisment

മാർച്ച് 29-ന് ശനിയാഴ്ച അഹ്മദി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ വച്ച് നടന്ന വർണാഭമായ ഉദ്ഘാടന സമ്മേളനത്തിൽ ഇടവക വികാരി ബഹു. റവ. ഫാ. സാമുവേൽ സി.പി അദ്ധ്യക്ഷത വഹിച്ചു.


വിവിധ പ്രായത്തിലുള്ള കുട്ടികളെ ബൈബിള്‍ പഠനത്തിലേക്ക് ആകർഷിക്കുകയും, അവധിക്കാലം ഫലപ്രദമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ജാക്കോബൈറ്റ് വെക്കേഷൻ ബൈബിൾ സ്കൂൾ വർഷംതോറും സംഘടിപ്പിക്കുന്നതായും അതിന്റെ ഭാഗമായാണ് ഇത്തവണയും ഒരു ആഴ്ച നീണ്ടു നിൽക്കുന്ന വിവിധ ആത്മീയ-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചതെന്നും സംഘാടകർ അറിയിച്ചു.

ഏപ്രിൽ 1-ന് നടന്ന നാലാം ദിവസത്തെ പരിപാടിയിൽ കുവൈറ്റ് സെന്റ് തോമസ് ഇവാൻജെലിക്കൽ ഇടവക വികാരി റവ. സിബി പി. ജെ. കുട്ടികൾക്കായി ഉജ്ജ്വലമായ മോട്ടിവേഷണൽ ക്ലാസ് നയിച്ചു.


ഏപ്രിൽ 4-ന് സാൽവ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ വെച്ച് നടന്ന സമാപന സമ്മേളനം ജെ.എസ്.വി.ബി.എസ് റാലിയും, കുട്ടികളുടെ കലാപരിപാടികളും, മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി 200-ത്തിലധികം കുട്ടികളും, 30-ലധികം അദ്ധ്യാപകരും വളണ്ടിയേഴ്‌സുമടങ്ങിയ പങ്കാളിത്തത്തിന് ഇടവകയുടെ നേതൃത്വത്തിൽ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.


JSVBS ന്റെ വിജയകരമായ നടത്തിപ്പിൽ മോർ ഇഗ്നാത്തിയോസ് യുവജന പ്രസ്ഥാനം, മർത്തമറിയം വനിതാസമാജം തുടങ്ങിയ വിവിധ ആത്മീയ സംഘടനകളും സജീവ പങ്കാളിത്തം വഹിച്ചു.

Advertisment