കുവൈറ്റ്: കുവൈറ്റ് ഓയിൽ കമ്പനി വടക്കൻ കുവൈറ്റിലെ ഓപ്പറേഷൻസിലൊരു വ്യാവസായിക അപകടം ചൊവ്വാഴ്ച രാവിലെ റിപ്പോർട്ട് ചെയ്‌തു. രാവിലെ 10 മണിയോടെ നടന്ന അപകടത്തിൽ ഒരു കോൺട്രാക്ട് തൊഴിലാളി മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു.
കമ്പനിയുടെ പ്രസ്താവന പ്രകാരം, അപകടം ഉണ്ടായ ഉടൻ എമർജൻസി വിഭാഗം സ്ഥലത്തെത്തി തൊഴിലാളികളെയും ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയ്ക്കിടെ മരണപ്പെട്ടു. മറ്റൊരാളുടെ നില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അപകടം നിലവിലെ ഉൽപാദന പ്രവർത്തനങ്ങളിൽ തടസ്സം സൃഷ്ടിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. സുരക്ഷാ മാർഗ നിർദേശങ്ങളും അടിയന്തര നടപടികളും കൃത്യമായി പാലിച്ചതായി കമ്പനി വ്യക്തമാക്കി.
അപകടത്തിന് കാരണമെന്തെന്നതിൽ വിശദമായ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ കമ്പനി സ്വീകരിക്കുമെന്ന് കുവൈറ്റ് ഓയിൽ കമ്പനി വ്യക്തമാക്കി.