കുവൈറ്റ്: കുവൈറ്റ് വും മെഴ്‌സിഡസ് ബെൻസ് എജിയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ 50-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനായി കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയിൽ എത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബയുടെ പ്രതിനിധിയായാണ് പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുക്കുന്നത്.
സ്റ്റുട്ട്ഗാർട്ടിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കാനാണ് സന്ദർശനം ജർമ്മനിയിലെ കുവൈറ്റ് അംബാസഡർ റീം മുഹമ്മദ് അൽ-ഖാലിദ്, ഫ്രാങ്ക്ഫർട്ടിലെ കുവൈറ്റ് കോൺസൽ ജനറൽ ആദേൽ അഹമ്മദ് അൽ-ഗാനിമാൻ, എംബസിയിലും കോൺസുലേറ്റിലുമുള്ള ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു.
കുവൈറ്റ്–ജർമ്മനി ബന്ധം വർഷങ്ങളായി നിലനിൽക്കുന്ന ഫലപ്രദവും പരസ്പര ബഹുമാനപരവുമായതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
വ്യവസായം, വ്യോമയാനം, സാങ്കേതിക വിദ്യ തുടങ്ങിയ വിവിധ മേഖലകളിൽ രണ്ട് സൗഹൃദ രാഷ്ട്രങ്ങൾക്കിടയിൽ ശക്തമായ സഹകരണവും കൂടിയാലോചനയും തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.