മാവേലിക്കര സ്വദേശി കുവൈറ്റില്‍ നിര്യാതനായി

അപകടം ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു. പൈപ്പ്ലൈന്‍ വാല്‍വ് പൊട്ടി തെറിച്ചുണ്ടായ അപകടത്തിലാണ് രാമന്‍ പിള്ള മരണപെട്ടത്.

New Update
Untitledraghuku88

കുവൈറ്റ്: മാവേലിക്കര സ്വദേശി കുവൈറ്റില്‍ നിര്യാതനായി. വടക്കന്‍ കുവൈത്തിലെ ഓയില്‍ കമ്പനിയുടെയും അതിന്റെ കരാര്‍ കമ്പനിയുടെയും സൈറ്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിലാണ് മലയാളി മരിച്ചത്. 


Advertisment

ആലപ്പുഴ, മാവേലിക്കര, തട്ടാരമ്പലം സ്വദേശിയായ രാമന്‍ പിള്ള (61) ആണ് മരണപ്പെട്ടത്. കുവൈത്ത് ഓയില്‍ കമ്പനിയുടെ കീഴിലുള്ള കരാര്‍ കമ്പനിയില്‍ ടെക്‌നീഷ്യനായാണ് ജോലി ചെയ്ത് വരികയായിരുന്നു. 


അപകടം ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു. പൈപ്പ്ലൈന്‍ വാല്‍വ് പൊട്ടി തെറിച്ചുണ്ടായ അപകടത്തിലാണ് രാമന്‍ പിള്ള മരണപെട്ടത്.

അപകടത്തില്‍ മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റ നിലവില്‍ ജഹ്‌റ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച രാമന്‍ പിള്ളയുടെ ഭാര്യ ഗീതയും ഏക മകള്‍ അഖിലയും (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി) നാട്ടിലാണ്.

ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Advertisment