New Update
/sathyam/media/media_files/2025/04/13/lxYsUNLCMTbYHoalP5d2.jpg)
കുവൈത്ത്: കാപ്പാട് തെക്കെകടവത്ത് ബഷീറിന്റെ മകൻ മുഹമ്മദ് ഫായിസ് (22) ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ബിസിനസ് ആവശ്യത്തിനായി പിതാവിനൊപ്പം സൗദിയിലേക്ക് പോകുന്നതിനിടെ, യാത്രയുടെ ഭാഗമായാണ് ബഹ്റൈനിലെത്തിയത്.
Advertisment
ഇന്ന് രാവിലെ താമസസ്ഥലത്ത് മരിച്ച നിലയിലാണ് ഫായിസിനെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
മാതാവും ഇളയ സഹോദരനും കുവൈത്തിലെത്തിയിരിക്കുന്നതാണ്. മറ്റൊരു സഹോദരൻ ജോർജിയയിൽ ഉപരിപഠനത്തിലാണ്.
മൃതദേഹം നാട്ടിലെത്തിക്കാൻ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നൽകി വരുന്നു