കുവൈറ്റ്: കേരള യൂണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ ഏപ്രിൽ 10-11 തീയതികളിൽ സുലൈബിയ മുബാറക്കിയ വില്ലയിൽ പിക്നിക്ക് സംഘടിപ്പിച്ചു. സമർ ഫെസ്റ്റ് 2025 എന്ന് പേരിട്ടിരുന്ന പരിപാടിക്ക് കുടുംബാംഗങ്ങളുടെ മികച്ച പങ്കാളിത്തം ലഭിച്ചു.
കുടയുടെ ജന. കൺവീനർ മാർട്ടിൻ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇവന്റ് കൺവീനർ തങ്കച്ചൻ ജോസഫ് ഉത്ഘാടനം നിർവഹിച്ചു. കൺവീനർ സക്കീർ പുതുനഗരം വിശിഷ്ട അതിഥികൾക്കും സദസ്സിനും സ്വാഗതം പറഞ്ഞു.
/sathyam/media/media_files/2025/04/14/QIZGSuOsP3BaaBVItyfm.jpg)
കുട്ടികളുടെ ചിത്രരചനാ മത്സരം, മുതിർന്നവരുടെ കലാപരിപാടികൾ തുടങ്ങിയവ പരിപാടിയെ സമൃദ്ധമാക്കി. കുവൈറ്റിലെ പ്രശസ്തമായ എലാൻസ ഇവെന്റ്സ് ടീമിന്റെ ഗാനമേളയും ആഘോഷങ്ങൾക്ക് ആരവമേകി
ഇന്ത്യൻ അണ്ടർ-20 ഫുട്ബോൾ ടീമിലേക്ക് യോഗ്യത നേടിയ അമൻ നമ്പ്യാറിനെയും, നല്ല അവതാരകനായ ജോളി ജോർജ് (ഏറണാകുളം) നെയും ആദരിച്ചു.
കൺവീനർമാരായ എം. എ. നിസാം, ജിയാഷ് അബ്ദുൽ കരീം, രാജേഷ് പരിയാരത്ത്, ജിത്തു തോമസ്, മുഹമ്മദ് കുഞ്ഞി എന്നിവരുടെ നേതൃത്വത്തിൽ, കുടയുടെ അംഗത്വമുള്ള 16 ജില്ലാ സംഘടനകളുടെ പ്രതിനിധികളുടെ സജീവസാന്നിധ്യത്തിൽ, കുട്ടികളടക്കം 150 ൽ കൂടുതൽ പേർ പങ്കെടുത്തു.
പ്രവാസത്തിന്റെ മാനസിക പിരിമുറക്കത്തിൽ നിന്നും, ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ പെയ്തിറങ്ങിയ കനിമഴ പോലെ ഈ പിക്‌നിക്കിനെ പങ്കെടുത്തവർ വിശേഷിപ്പിച്ചു.
2024 ഏപ്രിൽ 11-നു ഉച്ചയോടുകൂടെ കൺവീനർ ജിനേഷ് ജോസ് നന്ദി രേഖപ്പെടുത്തി പരിപാടിക്ക് സമാപനം കുറിച്ചു.