കുവൈറ്റ്: കാലാവസ്ഥാ സാഹചര്യങ്ങളിൽ എല്ലാ സ്കൂളുകളും ചൊവ്വാഴ്ച മുതൽ ഓൺലൈൻ ക്ലാസിലേക്കു മാറ്റുമെന്ന് പ്രഖ്യാപിച്ച് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. പൊടിക്കാറ്റ് രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.
മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ക്ലാസുകൾ ഓൺലൈനായി തുടരും. അധ്യാപകരും മറ്റു സ്കൂൾ ജീവനക്കാരും പതിവുപോലെ സ്‌കൂളിൽ ഹാജരാകേണ്ടതാനെന്നും മന്ത്രാലയം അറിയിച്ചു