ഫോക്ക് മംഗഫ് സെൻട്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ചെസ്സ് & റുബിക്സ് ക്യൂബ് മത്സരങ്ങൾ സംഘടിപ്പിച്ചു

വിജയികളായവർക്ക് സമ്മാനങ്ങളും മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

New Update
Untitledwqfku899

കുവൈറ്റ്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) മംഗാഫ് സെൻട്രൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഫോക്ക് അംഗങ്ങൾക്കായി ചെസ്സ് & റുബിക്സ് ക്യൂബ് മത്സരങ്ങൾ സംഘടിപ്പിച്ചു.

Advertisment

ഇലക്ട്രോണിക് ഗാഡ്‌ജറ്റുകൾക്ക് ഒരു ദിവസത്തേക്ക് വിട" എന്ന സന്ദേശവുമായി നടത്തപ്പെട്ട മത്സരങ്ങൾ ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് ഉദ്ഘാടനം ചെയ്‌തു.


ഇൻ്റർനാഷണൽ ആർബിറ്റർ ഖലഫ് അൽ അജ്മീ മുഖ്യാതിഥിയായി പങ്കെടുത്തു. ഫോക്ക്  മംഗഫ് സെൻട്രൽ യൂണിറ്റ് കൺവീനർ സജിൽ നരൂർ അധ്യക്ഷത വഹിച്ച ഉത്ഘാടന ചടങ്ങിന് സോണൽ എക്സിക്യൂട്ടീവ് അംഗം ഉണ്ണികൃഷ്ണൻ മണ്ടൂർ സ്വാഗതവും പ്രോഗ്രാം കൺവീനർ ബിജോ അഗസ്റ്റി നന്ദിയും രേഖപ്പെടുത്തി.


ഫോക്ക് വൈസ് പ്രസിഡന്റ്‌ ബിജു ആന്റണി, ഫോക്ക് കേന്ദ്രക്കമ്മിറ്റി ഭാരവാഹികൾ, വനിതാവേദി ഭാരവാഹികൾ, ബാലവേദി ഭാരവാഹികൾ എന്നിവർ ചടങ്ങിന് ആശംസകൾ പറഞ്ഞു. 

മത്സരങ്ങൾ നിയന്ത്രിച്ച ആർബിറ്ററും മുൻ ഇൻ്റർനാഷണൽ ചെസ്സ് പ്ലയറുമായ വല്ലിയമ്മായി ശരവണൻ, മുഖ്യാതിഥി ഖലഫ് അൽ അജ്മി എന്നിവർക്ക് മൊമെന്റോ നൽകി ആദരിച്ചു.

ചെസ്സ് മത്സരങ്ങളിൽ ഏബൽ ജോസഫ് ഒന്നാം സ്ഥാനവും, ഏദൽ ജോസഫ് രണ്ടാം സ്ഥാനവും, ജിതേഷ് പുല്ലമ്പൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 റുബിക്സ് ക്യൂബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ശിവാംഗ് സജീവ് കുമാർ, രണ്ടാം സ്ഥാനം സോഹ റസൽ, മൂന്നാം സ്ഥാനം സിയ വിവേക് എന്നിവരും, സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ദേവദത്ത് ദീപക്, രണ്ടാം സ്ഥാനം ഇഷാൻ ഷൈൻ, മൂന്നാം സ്ഥാനം റോഹ റസൽ എന്നിവരും കരസ്ഥമാക്കി.

വിജയികളായവർക്ക് സമ്മാനങ്ങളും മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.