പ്രാർത്ഥന കേന്ദ്രങ്ങൾ അടച്ചു: തെറ്റായ വാർത്ത നിഷേധിച്ച് ഇസ്ലാമിക മന്ത്രാലയം

ഇത്തരമൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നും ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

New Update
kuwait1.jpg

കുവൈറ്റ്: സ്ത്രീകളുടെ നമസ്കാര സ്ഥലങ്ങൾ അടച്ചുവെന്നതുമായി ബന്ധപ്പെട്ട വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഇസ്ലാമികകാര്യ മന്ത്രാലയം പ്രതികരണവുമായി മുന്നോട്ട് വന്നു.

Advertisment

ഇത്തരമൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നും ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നുമാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പൊതുജനം അകലം പാലിക്കണമെന്നും, സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കാതിരിക്കുകയും, ഔദ്യോഗിക ഉറവിടങ്ങൾ വഴിയാണ് സത്യസന്ധമായ വിവരങ്ങൾ ലഭ്യമാകുന്നത് എന്നതും മന്ത്രാലയം ഓർമിപ്പിച്ചു.

ഇത്തരത്തിൽ  തെറ്റായ  വാർത്തകൾ  പേചരിപ്പിക്കുന്നവർക്ക് എതിരെ കടുത്ത നടപടി ഉണ്ടാകുമെന്നു   ആവർത്തിച്ചു

Advertisment