ജലീബിൽ വൻ പരിശോധന: 40 അനധികൃത സ്ഥാപനങ്ങൾ അടച്ചു, 147 പേർ അറസ്റ്റിൽ

താമസ കെട്ടിടങ്ങളിൽ അനധികൃതമായി പ്രവർത്തിച്ച വാണിജ്യ സ്ഥാപനങ്ങളെയാണ് പ്രധാനമായും പരിശോധനാ ലക്ഷ്യമാക്കിയതെന്ന് അധികൃതർ അറിയിച്ചു.

New Update
KUWAIT POLICE

കുവൈത്ത്: പ്രവാസികൾ ഏറെ തിങ്ങി പാർക്കുന്ന ജലീബ് അൽ ഷുയൂഖ് മേഖലയിൽ വിവിധ വകുപ്പുകളുടെ സംയുക്ത സംഘം നടത്തിയ വൻതോതിലുള്ള സുരക്ഷാ പരിശോധനയിൽ 40 ലൈസൻസില്ലാത്ത വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വിവിധ നിയമലംഘനങ്ങൾക്ക് 147 പേരെ അറസ്റ്റ് ചെയ്തു.

Advertisment

പ്രധാനമന്ത്രി ശൈഖ് ഫഹദ് അൽ-യൂസഫിന്റെ മേൽനോട്ടത്തിൽ നടന്ന പരിശോധനയിൽ അഗ്‌നിശമന സേന, മുനിസിപ്പാലിറ്റി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം, പൊതുമരാമത്ത് വകുപ്പുകൾ, പരിസ്ഥിതി അതോറിറ്റി, മാൻപവർ അതോറിറ്റി എന്നിവ പങ്കെടുത്തു.


താമസ കെട്ടിടങ്ങളിൽ അനധികൃതമായി പ്രവർത്തിച്ച വാണിജ്യ സ്ഥാപനങ്ങളെയാണ് പ്രധാനമായും പരിശോധനാ ലക്ഷ്യമാക്കിയതെന്ന് അധികൃതർ അറിയിച്ചു.

പരിശോധനയുടെ ഭാഗമായി 40 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ലൈസൻസില്ലാത്ത 89  സ്ഥാപനങ്ങൾക്ക്  പിഴ ചുമത്തിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 117 പേരെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും  ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു

Advertisment