കുവൈത്ത്: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് ദുഃഖം രേഖപ്പെടുത്തി.
ലോകത്തുടനീളം സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.
മറ്റ് മതങ്ങളോടുള്ള സ്നേഹവും ബഹുമാനവും, നീതിയും സഹിഷ്ണുതയും അടിസ്ഥാനമാക്കി ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ ആശയങ്ങളും പ്രശംസനീയമാണെന്നും അമീരീ ദിവാൻ അയച്ച അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.