കുവൈത്ത്: കുവൈത്ത് ആഭ്യന്തര മന്ത്രാലയം ക്രിപ്‌റ്റോകറൻസി മൈനിംഗ് പൂർണമായും നിരോധിച്ചു. അനധികൃതമായി നടപ്പിലാക്കിയിരിക്കുന്ന ഈ പ്രവർത്തനം വിവിധ നിയമങ്ങൾ ലംഘിക്കുന്നതായും അതിലൂടെ അതിയായ നഷ്ട്ടം ഉണ്ടാകുന്നതുകൊണ്ടാണ് ഈ നടപടി സ്വീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
വൈദ്യുതിയാണ് അടിസ്ഥാന സൗകര്യങ്ങളുടെ പുനരുജ്ജീവനത്തിനും സേവനമുണ്ടാകുന്നതിനും നിർണായകമായതെന്ന നിലയിൽ, സർക്കാർ ഏജൻസികളുമായി ചേർന്ന് ബന്ധപ്പെട്ട അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിരന്തരമായ സേവന തടസ്സങ്ങൾക്കും ഇതാണ് പ്രധാന കാരണം. നിയമവിരുദ്ധമായി മൈനിംഗ് നടത്തുന്നവർ തങ്ങളുടെ പ്രവർത്തനങ്ങൾ ഉടൻ നിർത്തേണ്ടതാണ്.
അല്ലെങ്കിൽ കടുത്ത നിയമനടപടികൾക്ക് വിധേയരാകേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.