കുവൈത്ത്: ഭരണഘടന വിരുദ്ധവും മുസ്‍ലിംങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ നിർമിച്ചെടുത്തതുമായ പുതിയ വഖഫ് ഭേദഗതി നിയമത്തിന്റെ അപകടങ്ങളും നിയമവിരുദ്ധയും ചൂണ്ടികാട്ടി കെ.ഐ.ജി ചർച്ച സമ്മേളനം. സാൽമിയ ഇന്ത്യൻ സ്‌കൂൾ ഓഫ് എക്‌സലൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
സമ്മേളനം രാജ്യത്തെ ഒരു വിഭാഗം ജനങ്ങൾക്കുമേൽ ഭരണകൂടം നടത്തുന്ന കടന്നുകയറ്റുങ്ങളുടെ തുറന്നുകാണിക്കലായി.
പ്രതിപക്ഷത്തിന്റെയും രാജ്യത്തെ മുസ്‍ലിം സമുദായത്തിന്റെയും ആശങ്കകൾ മുഖവിലക്കെടുക്കാതെ തിടക്കപ്പെട്ട് പാർലമെന്റിൽ പാസാക്കിയെടുത്ത നിയമം ജനാധിപത്യത്തിന്റെ ദുരുപയോഗത്തിന് തെളിവാണ്.
വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ സ്വാഗതാർഹവും പ്രതീക്ഷ നൽകുന്നതുമാണെന്നും സമ്മേളനം ചൂണ്ടികാട്ടി.
/sathyam/media/media_files/2025/04/23/7dqydizKL4dvCq5b16fD.jpg)
സമ്മേളനത്തിൽ കെ.ഐ.ജി പ്രസിഡണ്ട് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. ശാന്തപുരം ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ഡീൻ ഡോ. വി.എം. സാഫിർ വിഷയാവതരണം നടത്തി. രാജ്യത്ത് കേന്ദ്ര സർക്കാർ നടപ്പാക്കികൊണ്ടിരിക്കുന്ന വിഭജനത്തിന്റെ നയങ്ങൾ അദ്ദേഹം ചൂണ്ടികാട്ടി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സുരേഷ് മാത്തൂർ, ഫാറൂഖ് ഹമദാനി, വിനോദ് വലൂപ്പറമ്പിൽ, ലായിക് അഹ്‌മദ്, സത്താർ കുന്നിൽ, സി.പി. അബ്‌ദുൽ അസീസ്, മനാഫ് മാത്തോട്ടം, അബ്‌ദുൽ ഹമീദ് കൊടുവള്ളി എന്നിവർ ചർച്ചയിൽ സംസാരിച്ചു.
കെ.ഐ.ജി വൈസ് പ്രസിഡന്റ് അൻവർ സഈദ് മോഡറേറ്ററായി. അബ്ദുൽ ബാസിത് ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി സമാപന പ്രസംഗവും നടത്തി.