കുളമ്പ് രോഗം: കുവൈത്തിൽ കന്നുകാലി ചന്ത താൽക്കാലികമായി അടച്ചു

ജനറൽ അഗ്രികൾച്ചറൽ ആൻഡ് ഫിഷ് റിസോഴ്‌സ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം, നടത്തിയ പരിശോധനകളിൽ വൈറസ് കണ്ടെത്തിയിരുന്നു.

New Update
Untitledjmmuuku

കുവൈത്ത്: കബദ് പ്രദേശത്തെ കന്നുകാലി ചന്ത താൽക്കാലികമായി അടച്ചു പൂട്ടിയതായി കുവൈത്ത് അധികൃതർ അറിയിച്ചു. സുലൈബിയയിലെ ചില കന്നുകാലി ഫാമുകളിൽ കുളംമ്പു രോഗം  സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി.

Advertisment

ജനറൽ അഗ്രികൾച്ചറൽ ആൻഡ് ഫിഷ് റിസോഴ്‌സ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം, നടത്തിയ പരിശോധനകളിൽ വൈറസ് കണ്ടെത്തിയിരുന്നു. 

ഇതിന്റെ പശ്ചാത്തലത്തിലാണ് കന്നുകാലികളുടെ വ്യാപാരം  താൽക്കാലികമായി നിരോധിച്ചത്. പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരും.

 കന്നുകാലികളിലും മറ്റ് ചില മൃഗങ്ങളിലും അതിവേഗം പടരുന്ന വൈറസ് രോഗമാണ്. ജാഗ്രത പുലർത്താതെ പോവുന്നത് വലിയ സാമ്പത്തിക നഷ്ടങ്ങൾക്കും ജീവഹാനിക്കും വഴിവയ്ക്കാം.

Advertisment