കുവൈത്ത്: അബ്ദലി റോഡില്‍ ഇന്നലെ ഉണ്ടായ വാഹനാപകടത്തില്‍ ഒരു മലയാളിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. പത്തനംതിട്ട സീതത്തോട് സ്വദേശി മണ്ണുങ്കല്‍ അനുരാജ് നായര്‍ (51) ആണ് മരണമടഞ്ഞത്.
സള്‍ഫര്‍ ടാങ്കറും വാനും തമ്മിലുണ്ടായ കൂട്ടിയിടിയിലായിരുന്നു അപകടം. അബ്ദാലി സെന്ററിലെ അഗ്നിശമനസേന ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
അപകടത്തില്‍ പരിക്കേറ്റവരില്‍ മലയാളിയായ ബിനു തോമസ് സബാഹ് സര്‍ജിക്കല്‍ ആശുപത്രിയിലും തമിഴ്‌നാട് സ്വദേശി രാജ് ബാലസുബ്രഹ്മണ്യം ജഹ്‌റ ആശുപത്രിയിലുമായി ചികിത്സയിലാണ്.
ബഹബഹാനി കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ യാത്ര ചെയ്ത വാഹനമാണ് അപകടത്തില്‍പ്പെട്ടത്.