കുവൈത്തില്‍ പള്ളികളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി പ്രാര്‍ഥനാസമയം ചുരുക്കാന്‍ തീരുമാനം

ഈ പുതിയ നടപടിയുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള എല്ലാ പള്ളികളും അദാൻ മുതൽ ഇഖാമ വരെ പരമാവധി പത്ത് മിനിറ്റ് സമയം മാത്രമേ ഇടവേളയുണ്ടാകൂ.

New Update
MEW

കുവൈത്ത്: കുവൈത്തിൽ പള്ളികളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി പ്രാർഥനാസമയം ചുരുക്കാനുള്ള തീരുമാനം എടുത്തു.

Advertisment

രാജ്യത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കാനുള്ള ദേശീയ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തോടൊപ്പം ഇസ്ലാമിക കാര്യ മന്ത്രാലയവും പൂർണ്ണ സഹകരണം പ്രഖ്യാപിച്ചു.


ഈ പുതിയ നടപടിയുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള എല്ലാ പള്ളികളും അദാൻ (പ്രാർഥനാ വിളി) മുതൽ ഇഖാമ (പ്രാർത്ഥനയുടെ ആരംഭം) വരെ പരമാവധി പത്ത് മിനിറ്റ് സമയം മാത്രമേ ഇടവേളയുണ്ടാകൂ.

മസ്ജിദ് മേഖലയിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ബദർ അൽ-ഒതൈബി, ഇമാമുമാർക്കും മുഅദ്ദിനുകൾക്കും നേരത്തെ നൽകിയിരിക്കുന്ന നിർദ്ദേശത്തെ ആധാരമാക്കിയാണ് ഈ പ്രഖ്യാപനം നടത്തിയതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

Advertisment