ഖുറൈൻ മാർക്കറ്റിൽ പ്രവാസി കടയുടമയെ ആക്രമിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

"നിയമത്തിന് ആരും അതീതരല്ല," എന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

New Update
kuwait interior ministry

കുവൈത്ത്: ഖുറൈൻ മാർക്കറ്റിൽ പ്രവാസി കടയുടമയെ ശാരീരികമായി ആക്രമിക്കുകയും അതിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.

Advertisment

സംഭവത്തിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പടുക്കപ്പെട്ടതും, പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതും വലിയ ജനശ്രദ്ധ കവർന്നിരുന്നു.


വാണിജ്യ മന്ത്രാലയത്തിലെ വനിതാ ജീവനക്കാർ കടയിൽ പരിശോധന നടത്തവേ, സ്ഥാപനത്തിൽ ചില നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. പരിശോധനക്കിടയിൽ, സ്വകാര്യ വാഹനത്തിൽ  കടന്ന് പോയ പോലീസ് ഉദ്യോഗസ്ഥൻ അനാവശ്യമായി ഇടപെട്ടു. തുടർന്ന്, പൊതുസ്ഥലത്ത്, വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കടയുടമയെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തു.


സമീപത്തുണ്ടായിരുന്നവർ വിവരം നൽകതോടെയാണ് കടയുടമ ബന്ധപ്പെട്ട പൊലീസിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചാണ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തത്.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.

"നിയമത്തിന് ആരും അതീതരല്ല," എന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

Advertisment