കുവൈത്ത് സിവിൽ സർവീസ് നിയമത്തിലെ ആർട്ടിക്കിൾ 45-ൽ മാറ്റം. വിദേശത്ത് ചികിത്സ ആവശ്യമായ രോഗികളെ അനുഗമിക്കുന്ന ജീവനക്കാരിക്ക് ഒരു വർഷം വരെ പൂർണ്ണ ശമ്പളത്തോടെ പ്രത്യേക അവധി

പുതിയ നിയമം ചികിത്സാ കാലയളവിൽ സ്ഥിരമായ കുടുംബ പിന്തുണ ഉറപ്പാക്കുന്നു.

New Update
kuwait

കുവൈത്ത്: കുവൈത്ത് സിവിൽ സർവീസ് നിയമത്തിലെ ആർട്ടിക്കിൾ 45-ൽ മാറ്റം വരുത്തിയതിനെ തുടർന്ന് വിദേശത്ത് ചികിത്സ ആവശ്യമായ രോഗികളെ അനുഗമിക്കുന്ന ജീവനക്കാരിക്ക് ഒരു വർഷം വരെ പൂർണ്ണ ശമ്പളത്തോടെ പ്രത്യേക അവധി അനുവദിക്കപ്പെടും.

Advertisment

ഈ അവധി നിലവിലെ അവധി ദിനങ്ങളിൽ നിന്ന് കുറക്കു കയില്ല. ആവശ്യമായാൽ, ഇത് ആറുമാസം വരെ ശമ്പളമില്ലാതെ നീട്ടാൻ കഴിയുമെന്നും കുടുംബാംഗങ്ങളുടെ സാന്നിധ്യം രോഗിയുടെ മാനസികാരോഗ്യത്തിനും ചികിത്സാ പ്രതികരണത്തിനും നിർണായകമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.


 മുമ്പ് അനുവദിച്ചിരുന്ന ആറുമാസത്തെ പരമാവധി അവധി പലപ്പോഴും രോഗിയുടെയും അനുഗമിക്കുന്നയാളുടെയും ജീവിതത്തിൽ അനിശ്ചിതത്വവും ബുദ്ധിമുട്ടുകളും സൃഷ്ടിച്ചിരുന്നു. ഇപ്പോൾ, പുതിയ നിയമം ചികിത്സാ കാലയളവിൽ സ്ഥിരമായ കുടുംബ പിന്തുണ ഉറപ്പാക്കുന്നു.

ഈ നിയമപരിഷ്കാരം കുവൈത്ത് സർക്കാരിന്റെ മനുഷ്യാവകാശ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. പൗരന്മാരുടെ ആവശ്യങ്ങൾ മനസ്സിലാക്കി, രോഗികളും അവരുടെ കുടുംബങ്ങളും നേരിടുന്ന മാനസികവും സാമ്പത്തികവും ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി ഈ നടപടി സ്വീകരിച്ചിരിക്കുന്നു.

Advertisment