കുവൈത്ത്: കുവൈത്തിലെ ഇന്ത്യൻ എംബസി ഏപ്രിൽ 30, 2025 ബുധനാഴ്ച "ഓപ്പൺ ഹൗസ്" സംഘടിപ്പിക്കുന്നു.
"Meet the Ambassador" എന്ന ആശയത്തോടെ, ഇന്ത്യൻ സ്ഥാനപതിയും കോൺസുലർ ഓഫീസർമാരും ചേർന്ന് ഇന്ത്യൻ പൗരന്മാരെ നേരിൽ കണ്ട് തങ്ങളുടെ കോൺസുലർ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണുന്നതിന് അവസരമൊരുക്കുന്നു.
ഏപ്രിൽ 30, 2025 ഇന്ത്യൻ എംബസിയിലാണ് പരിപാടി. ഉച്ചയ്ക്ക് 12:00 മണിക്ക് (രജിസ്ട്രേഷൻ രാവിലെ 11:00 മണിക്ക് ആരംഭിക്കും)
ഇന്ത്യൻ പൗരന്മാർക്ക് അവരുടെ സംശയങ്ങളും പരാതികളും നേരിട്ട് പങ്കുവെയ്ക്കാൻ ഈ പരിപാടി മികച്ച അവസരമാകും.