New Update
/sathyam/media/media_files/2025/04/10/aTPcxSt56nNHaTEQeLUn.jpg)
കുവൈത്ത്: കുവൈത്തിൽ വിവിധ കുറ്റകൃത്യങ്ങളിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ആറ് കുറ്റവാളികളുടെ ശിക്ഷ തിങ്കളാഴ്ച രാവിലെ നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. അഞ്ചു പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്ന പ്രതികളെ കുവൈത്ത് സെൻട്രൽ ജയിലിൽ തൂക്കിലേറ്റും.
Advertisment
വധശിക്ഷ നടപ്പാക്കുന്നതിനുള്ള എല്ലാ നിയമനടപടികളും പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ശിക്ഷാ പ്രക്രിയയ്ക്ക് ആവശ്യമായ സുരക്ഷാ ഒരുക്കങ്ങൾ സജ്ജമാക്കിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ജനുവരിയിൽ കൊലപാതക കുറ്റത്തിന് ശിക്ഷ വിധിച്ച ആറു പേരുടെ വധ ശിക്ഷ നടപ്പിലാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us