കുവൈത്ത്: സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അവരുടെ അപേക്ഷകൾ നിരീക്ഷിക്കാനും തൊഴിൽ കരാറുകൾ പരിശോധിക്കാനും തൊഴിലിൽുണ്ടാകുന്ന പരാതികൾ സമർപ്പിക്കാനും പിന്തുടരാനും സഹായിക്കുന്ന പുതിയ തൊഴിൽ പോർട്ടൽ 'ഈസിയർ മാന്പവർ പോർട്ടൽ' എന്ന പേരിൽ പബ്ലിക് അതോറിറ്റി ഫോർ മാന്പവർ അവതരിപ്പിച്ചു.
പോർട്ടലിന്റെ പ്രധാന സവിശേഷതകൾ:
'My Kuwait Identity' ആപ്പ് വഴി സുരക്ഷിതമായ ലോഗിൻ.
അപേക്ഷകളുടെ നില പരിശോധിക്കൽ, അംഗീകാരം/നിരാകരണം, കാരണം എന്നിവ അറിയുക.
തൊഴിൽ കരാറുകളുടെ പ്രിന്റ് എടുക്കൽ.
തൊഴിൽ സംബന്ധമായ പരാതികൾ സമർപ്പിക്കൽ, അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യൽ.
വിദ്യാഭ്യാസ യോഗ്യതകൾ അംഗീകരിക്കൽ.
തൊഴിൽ അനുമതി റദ്ദാക്കൽ അപേക്ഷ സമർപ്പിക്കൽ.
തൊഴിൽ സർട്ടിഫിക്കറ്റ് പ്രിന്റ് എടുക്കൽ.
ഈ പോർട്ടൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അവരുടെ തൊഴിൽ സംബന്ധമായ കാര്യങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതായും അധികൃതർ വിക്തമാക്കി