കുവൈത്ത്: യോഗ മേഖലയിലുള്ള അതുല്യ സംഭാവനകള്‍ക്ക് കുവൈത്തില്‍ നിന്നുള്ള ദാരത്മ ഫോര്‍ യോഗ എഡ്യൂക്കേഷന്റെ സ്ഥാപക ശൈഖ ഷൈഖ അലി ജാബര്‍ അല്‍-സബാഹിന് രാഷ്ട്ര പതി ദ്രൗപതി മൂര്‍മു പത്മശ്രീ പുരസ്‌കാരം സമ്മാനിച്ചു.
കുവൈത്തില്‍ ഔദ്യോഗികമായി ലൈസന്‍സുചെയ്യപ്പെട്ട ആദ്യ യോഗ സ്റ്റുഡിയോ ദാരത്മയുടെ സ്ഥാപകയാണു ശൈഖ ഷൈഖ അലി. യോഗ വഴി സംസ്‌കാരങ്ങളിടയിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ സമൂഹ സേവനത്തിനും സജീവമായി പങ്കാളിയാകുകയും ചെയ്തിട്ടുണ്ട്.
സംസ്‌കാരങ്ങള്‍ തമ്മിലുള്ള വിടവ് കുറച്ച് മനുഷ്യ ബന്ധങ്ങള്‍ ഉണര്‍ത്തുന്നതിനായി അവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര തലത്തില്‍ അഭിനന്ദനാര്‍ഹമാണ്.