കുവൈത്തില്‍ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മരുഭൂമില്‍ ഉപേക്ഷിച്ച സ്‌പോണ്‍സര്‍ക്ക് വധശിക്ഷ

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സഅദ് അബ്ദുള്ള പ്രദേശത്തെ പ്രതിയുടെ വീട്ടിലെ ഡ്രൈവര്‍ ആയിരുന്നു കൊല്ലപ്പെട്ട വീരാന്‍ജുലു. 

New Update
x

കുവൈത്ത്: കുവൈത്തില്‍ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം മരുഭൂമില്‍ ഉപേക്ഷിച്ച സ്‌പോണ്‍സര്‍ക്ക് വധശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. 

Advertisment

ആന്ധ്രപ്രദേശ് വൈഎസ്ആര്‍ ജില്ല സൊന്തംവരിപള്ളി ഗദ്ദമീഡപള്ളി വീട്ടില്‍ വീരാന്‍ജുലു(38 )വിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സഅദ് അബ്ദുള്ള പ്രദേശത്തെ പ്രതിയുടെ വീട്ടിലെ ഡ്രൈവര്‍ ആയിരുന്നു കൊല്ലപ്പെട്ട വീരാന്‍ജുലു. 

ഇദ്ദേഹത്തിന്റെ ഭാര്യയും അതേ വീട്ടില്‍ തന്നെയാണ് ജോലി ചെയ്തിരുന്നത്. ജഹ്‌റ മരുഭൂമിയില്‍  കൊല്ലപ്പെട്ട നിലയിലാണ് വീരാന്‍ജുലുവിന്റെ മൃതദേഹം കണ്ടെത്തിയത്.

തെളിവുകളുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ പ്രതിയായ സ്‌പോണ്‍സറെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

Advertisment