കുവൈറ്റ്: കുവൈറ്റില്‍ മലയാളി ദമ്പതികളെ സാമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മണ്ഡളം സ്വദേശി കുഴിയത്ത് സൂരജ് ജോണ്‍, ഭാര്യ കീഴില്ലം സ്വദേശി ബിന്‍സി തോമസ് എന്നിവരാണ് മരിച്ചത്. കുടുംബ കലഹത്തെ തുടര്‍ന്നുണ്ടായ വഴക്കാണ് സംഭവത്തിന് കാരണമെന്ന് പറയപ്പെടുന്നു.
അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ പരിസരത്തുള്ള താമസ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. അവധി കഴിഞ്ഞ് ആഴ്ചകള്‍ക്ക് മുമ്പാണ് കുട്ടികളെ നാട്ടിലാക്കി ഇരുവരും നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്.
സൂരജ് ആരോഗ്യ മന്ത്രാലയത്തിലെയും ബിന്‍സി പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്സുമാരാണ്. ഇരുവരും അടുത്ത മാസം ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു.
പോലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇരുവരും പരസ്പരം കുത്തി മരിച്ചതാണോ അതോ ഒരാള്‍ മറ്റെയാളെ കൊലപ്പെടുത്തി സ്വയം കുത്തി ആത്മഹത്യ ചെയ്തതാണോ എന്നത് സംബന്ധിച്ച് പോലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.