മയക്കു മരുന്ന് കടത്ത്. കുവൈത്തിൽ നാല് പ്രവാസികൾക്ക് വധശിക്ഷ

കുവൈത്തിൽ ലഹരിക്കെതിരെ നടത്തുന്ന ശക്തമായ നടപടികളുടെ തുടർച്ചയാണ് ഈ വിധി.

New Update
x

കുവൈത്ത്: കുവൈത്തിൽ 350 കിലോഗ്രാം ഹാഷിഷ് കടത്താൻ ശ്രമിച്ച നാല് ഇറാനികളെ ക്രിമിനൽ കോടതി മരണശിക്ഷയ്ക്ക് വിധിച്ചു.

Advertisment

ഏകദേശം ഒരു മില്യൺ ദിനാർ മൂല്യമുള്ള ഈ മയക്കുമരുന്ന് 13 ബാഗുകളിലായി കടൽ വഴി കടത്താൻ ശ്രമിക്കുമ്പോഴാണ് ആന്റി നർകോട്ടിക്‌സ് ഡിപ്പാർട്ട്‌മെന്റും കോസ്റ്റ് ഗാർഡും ചേർന്നുള്ള സംയുക്ത ഓപ്പറേഷനിൽ ബോട്ട് തടഞ്ഞ് പിടിച്ചത്.

നന്നായി ആസൂത്രണം ചെയ്ത ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. കുവൈത്തിൽ ലഹരിക്കെതിരെ നടത്തുന്ന ശക്തമായ നടപടികളുടെ തുടർച്ചയാണ് ഈ വിധി.