New Update
/sathyam/media/media_files/2025/05/09/zBewQVTDZSXBArWTcjrl.jpg)
കുവൈത്ത് : വിദേശത്തു നിന്ന് എത്തിയ 20 അടി നീളമുള്ള കണ്ടെയ്‌നറിൽ മറച്ചുവെച്ച 3,591 മദ്യം കുപ്പികൾ കസ്റ്റംസ് വിഭാഗം പിടികൂടി.
Advertisment
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വിഭാഗം ജനറൽ ഫയർഫോഴ്‌സിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് മദ്യം കടത്താനുള്ള ശ്രമം തകർക്കാൻ കഴിഞ്ഞത്.
കടത്താൻ ശ്രമിച്ച കണ്ടെയ്‌നറിൽ കേബിൾ റീലുകളിൽ ഒളിപ്പിച്ച രീതിയിൽ ആയിരുന്നു ഇതിന്റെ ഉള്ളടക്കത്തിൽ സംശയം ഉയർന്നതിനെ തുടർന്ന് ജനറൽ ഫയർഫോഴ്‌സുമായി ചേർന്ന് റീൽകൾ പൂർണ്ണമായും അഴിച്ചുതുറക്കുകയായിരുന്നു. തുടർന്ന് പ്രത്യേകം പ്രൊഫഷണൽ രീതിയിൽ മറച്ചുവച്ച മദ്യം കുപ്പികൾ കണ്ടെത്തിയത്
പരിശോധനയെ മറികടക്കാനായി അതി വിദഗ്തമായാണ് മദ്യം ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ തുടർനടപടികൾ കസ്റ്റംസ് അധികൃതർ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.