കുവൈത്തിലെ ഖൈത്താന്‍ പ്രദേശത്ത് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് നേപ്പാളികളുടെയും മരണ കാരണം വിഷമദ്യം

കഴിഞ്ഞ ബുധനാഴ്ചയാണ് ഖൈത്താനിലെ ഒരു കെട്ടിട ത്തിന്റെ മേല്‍ക്കൂരയില്‍ നേപ്പാള്‍ സ്വദേശികളായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuwait police

കുവൈത്ത്: കുവൈത്തിലെ ഖൈത്താന്‍ പ്രദേശത്ത് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് നേപ്പാളികളുടെയും മരണ കാരണം വിഷമദ്യം മൂലമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. രണ്ട് മൃതദേഹങ്ങളിലും ബാഹ്യമായ പരുക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. 

Advertisment

ഇരുവരും തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന മദ്യം കഴിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും സുരക്ഷ  ഇവര്‍ക്ക്  മദ്യം നല്‍കിയവരെ കണ്ടെത്തുന്നതിന് അന്വേഷണം നടത്തി വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഖൈത്താനിലെ ഒരു കെട്ടിട ത്തിന്റെ മേല്‍ക്കൂരയില്‍ നേപ്പാള്‍ സ്വദേശികളായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്.