പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ സിസ്റ്റം നവീകരണം നടക്കുന്നതിനാല്‍ മെയ് 11 ന് പാസ്‌പോര്‍ട്ട്, അനുബന്ധ സേവനങ്ങള്‍ മുടങ്ങുമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി

പാസ്‌പോര്‍ട്ടും അനുബന്ധ സേവനങ്ങളായ തത്കാല്‍ പാസ്പോര്‍ട്ട്, പൊലീസ് ക്ലിയറന്‍സ് തുടങ്ങിയവ ലഭ്യമാകില്ല. ഷെഡ്യൂള്‍ ചെയ്ത സിസ്റ്റം നവീകരണം മൂലമാണ് ഈ തടസ്സം. 

New Update
embassy

കുവൈത്ത്: പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ സിസ്റ്റം നവീകരണം നടക്കുന്നതിനാല്‍ മെയ് 11 ന് പാസ്‌പോര്‍ട്ട്, അനുബന്ധ സേവനങ്ങള്‍ മുടങ്ങുമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. 

Advertisment

എംബസി പുറപ്പെടുവിച്ച ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് മെയ് 11 ന് രാവിലെ 06:30 മുതല്‍ വൈകുന്നേരം 06:30 വരെ(കുവൈത്ത് സമയം)യാണ് താല്‍ക്കാലികമായി സേവനങ്ങള്‍ക്ക് തടസ്സം നേരിടുക.

പാസ്‌പോര്‍ട്ടും അനുബന്ധ സേവനങ്ങളായ തത്കാല്‍ പാസ്പോര്‍ട്ട്, പൊലീസ് ക്ലിയറന്‍സ് തുടങ്ങിയവ ലഭ്യമാകില്ല. ഷെഡ്യൂള്‍ ചെയ്ത സിസ്റ്റം നവീകരണം മൂലമാണ് ഈ തടസ്സം. 

കുവൈത്തിലെ ഇന്ത്യന്‍ എംബസിയിലും കുവൈത്ത് സിറ്റി, ഫഹാഹീല്‍, ജലീബ് അല്‍ ഷുയൂഖ്, ജഹ്‌റ എന്നിവിടങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകളിലും പാസ്‌പോര്‍ട്ടും പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ (തത്കാല്‍ പാസ്‌പോര്‍ട്ടും പിസിസിയും ഉള്‍പ്പെടെ) ലഭ്യമാകില്ല.

അതേസമയം, കോണ്‍സുലാര്‍ സേവനങ്ങളും വിസ സേവനങ്ങളും ഇന്ത്യന്‍ കോണ്‍സുലാര്‍ ആപ്ലിക്കേഷന്‍ സെന്ററുകളില്‍ ലഭ്യമാകും - അധികൃതര്‍ വ്യക്തമാക്കി.

Advertisment