കുവൈത്തിൽ വൻ ലഹരിവേട്ട: ബിദൂൺ മയക്കുമരുന്ന് വിതരണക്കാരൻ പിടിയിൽ, 1,15,000 ലിറിക്ക ക്യാപ്സൂളുകളും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു

വിദേശികൾക്ക് അവരുടെ സിവിൽ ഐഡിയിലുള്ള നിലവിലെ മേൽവിലാസം സാഹൽ ആപ്പ് വഴിയായി മാറാനും അപ്ഡേറ്റ് ചെയ്യാനുമാകും.

New Update
women arrest

കുവൈത്ത്: കുവൈത്തിലെ നർകോ ട്ടിക് നിയന്ത്രണ വിഭാഗമായ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ വൻ ലഹരിവേട്ടയിൽ ബിധൂൺ (പൗരത്വ രഹിതനായ പ്രധാന ലഹരിവിതരണക്കാരനെയും സംഘത്തെയും പിടികൂടുകയായിരുന്നു.

Advertisment

കൂടാതെ 1,15,000 ലിറിക്ക ക്യാപ്സൂളുകൾ, 5 കിലോഗ്രാം ലിറിക്ക പൊടി, 24 ലീറ്റർ ഹാഷിഷ് എണ്ണ, മയക്കുമരുന്ന് നിർമ്മാണത്തിനുള്ള ഉപകരണങ്ങൾ പിടികൂടി.

പിടികൂടിയവരെയും ലഹരി വസ്തുക്കളെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു.

സമൂഹത്തെ ലഹരി വ്യാപനത്തിൽ നിന്ന് സംരക്ഷിക്കാൻ ശക്തമായ നടപടികൾ തുടരുമെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കി.

അന്താരാഷ്ട്ര ലഹരി ശൃംഖലകളെ നിഗൂഢമായി പിന്തുടർന്ന് കുവൈത്ത് പൊലീസ് നടത്തുന്ന ഈ നീക്കങ്ങൾ ഏറെ ശ്രദ്ധേയമാണ്.

Advertisment