കുവൈറ്റ്: കുവൈറ്റിലേക്ക് കടല്‍മാര്‍ഗ്ഗത്തില്‍ 176 കിലോഗ്രാം ഹഷിഷ് കടത്തിയ കേസില്‍ അഞ്ച് ഇറാനിയന്‍ വംശജര്‍ക്ക് വധശിക്ഷ വിധിച്ചു. രാജ്യത്തേക്ക് കഞ്ചാവുപോലുള്ള മയക്കുമരുന്ന് എത്തിച്ച് വിതരണത്തിന് ശ്രമിച്ച കേസിലാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
കസ്റ്റംസ്, നര്‍ക്കോട്ടിക്സ് വിഭാഗം, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലാകുന്നത്. 13 ബാഗുകളില്‍ നിറച്ച മയക്കുമരുന്നുമായി ഇവര്‍ എത്തിയ ബോട്ട് കുവൈത്തിലെ ജലപരിധിയിലേക്ക് കടന്നുവരുമ്പോഴാണ് പിടിയിലായത്.
പബ്ലിക് പ്രോസിക്യൂഷന് നടത്തിയ ചോദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. മയക്കുമരുന്ന് വിദേശത്ത് നിന്നും കൊണ്ടുവന്നതും കുവൈറ്റില്‍ വിതരണം ചെയ്യാനായിരുന്നു ലക്ഷ്യമെന്നും അവര്‍ സമ്മതിച്ചു.
സമീപകാലത്ത് കുവൈറ്റില്‍ പിടികൂടിയ ഏറ്റവും വലിയ മയക്കുമരുന്ന് കേസുകളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.