കുവൈത്ത്: കുവൈത്തില്‍ കടം തിരിച്ചടക്കാത്തവര്‍ക്കെതിരെ യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്നതിനായി പുതിയ സംവിധാനം നിലവില്‍ വന്നു . സഹല്‍ ആപ്പ് വഴിയും നീതിന്യായ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്താനാകും.
നീതിന്യായ മന്ത്രാലയം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലേക്ക് അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കടം അല്ലെങ്കില്‍ വായ്പ തിരിച്ചടക്കാതെ കഴിയുന്ന വ്യക്തിക്കെതിരെ കേസുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പകര്‍പ്പ് സമര്‍പ്പിച്ച ശേഷം യാത്രാ നിരോധനത്തിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഈ പുതിയ സംവിധാനം കടം പിരിവ് കാര്യക്ഷമമാക്കുന്നതിനും നിയമപരമായ നടപടികള്‍ വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപ്പാക്കുന്നത്.