കുവൈറ്റ് : കേരളത്തിലെ എല്ലാ ജില്ലാ അസോസിയേഷനുകളുടെ കോഡിനേഷൻ കമ്മിറ്റി ആയ കുട യുടെ ആഭിമുഖ്യത്തിൽ വനിതാ വേദി രൂപീകരിച്ചു.
സന്ധ്യ ഷിജിത്ത് ചെയർപേഴ്സൺ, ജിൻജു ചാക്കോ സെക്രട്ടറി, അശ്വതി അരുൺ ട്രഷറർ, സെനി നിജിൻ വൈസ് ചെയർപേഴ്സൺ, ലാൻസി ബാബു ജോയിൻറ് സെക്രട്ടറി, എക്സിക്യൂട്ടീവ് മെമ്പർമാരായി രജന ബിനിൽ, സുധീനാ ജിയാഷ്, സിന്ധു മധു, സാറാമ്മ ജോൺസ് എന്നിവർ ചേർന്ന ഒൻപത് അംഗ കമ്മിറ്റി നിലവിൽ വന്നു.
ജനറൽ കൺവീനർ മാർട്ടിൻ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർമാരായ എം. എ. നിസ്സാം, സക്കീർ പുതുനാഗരം, സന്തോഷ് പുനത്തിൽ, മറ്റ് ജില്ലാ ഭാരാവാഹികളും പുതിയതായി രൂപീകരിച്ച വനിതാ കമ്മറ്റിക്ക് ആശംസകൾ അറിയിച്ചു.
കൺവീനർ ജിനേഷ് ജോസ് സ്വാഗതവും വനിതാ വേദി ചെയർപേഴ്സൺ സന്ധ്യ ഷിജിത്ത് നന്ദിയും പറഞ്ഞു.
പുതിയതായി രൂപീകരിച്ച കമ്മറ്റിയുടെ നേതൃത്വതിൽ ഈ വരുന്ന 31/05/2025 ( ശനിയാഴ്ച ) ന് ദജീജ് മെട്രോ ഓഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് 5.30 PM ന് " ടുഗതർ വീ ഷൈൻ "എന്ന പ്രോഗ്രാം സംഘടിപ്പിയ്ക്കുന്നതായി വനിതാവേദി അറിയിച്ചു.