കുവൈത്തിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരള പ്രസ് ക്ലബ് കുവൈത്ത് സംഘടിപ്പിക്കുന്ന മാധ്യമസമ്മേളനം’2025 ജൂൺ 6ന്

ഗസൽ ഗായകൻ ഷെബി സമന്തറിന്റെ നേതൃത്വത്തിൽ നാട്ടിൽ നിന്നെത്തുന്ന കലാകാരൻമാർ ഒരുക്കുന്ന ഷെബി പാടുന്നു എന്ന സംഗീത വിരുന്നും അരങ്ങേറും. 

New Update
Untitledtmpptnku88

കുവൈത്ത്: കേരളപ്രസ്ക്ലബ് കുവൈത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മാധ്യമസമ്മേളനം സംഘടിപ്പിക്കുന്നത്.

Advertisment

സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ (സീനിയർ) ഓഡിറ്റോറിയത്തിൽ വൈകീട്ട് 5:30 മുതലാണ് സമ്മേളനം. മാധ്യമ രംഗത്തെ പ്രമുഖരായ ആർ. രാജഗോപാൽ (ദി ടെലഗ്രാഫ് മുൻ എഡിറ്റർ), ജോണി ലൂക്കോസ് (ന്യൂസ് ഡയറക്റ്റർ, മനോരമ ന്യൂസ്), മാതു സജി (ജേർണലിസ്റ്റ്, മാതൃഭൂമി ന്യൂസ്)എന്നിവർ സമ്മേളനതിൽ പങ്കെടുക്കും. 


അന്തരിച്ച മലയാള മനോരമ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടിയുടെ നാമധേയത്തിലുള്ള ന്യൂസ് ഫോട്ടോഗ്രാഫി പുരസ്കാര ജേതാവിനെ മാധ്യമ സമ്മേളന വേദിയിൽ വെച്ച് പ്രഖ്യാപിക്കും.

Untitledtmpptntyt

ഗസൽ ഗായകൻ ഷെബി സമന്തറിന്റെ നേതൃത്വത്തിൽ നാട്ടിൽ നിന്നെത്തുന്ന കലാകാരൻമാർ ഒരുക്കുന്ന ഷെബി പാടുന്നു എന്ന സംഗീത വിരുന്നും അരങ്ങേറും. 


കുവൈത്തിലെ മുഴുവൻ മാധ്യമ സ്നേഹികളെയും കലാസ്വാദകരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി പ്രസ്ക്ലബ് ഭാരവാഹികൾ അറിയിച്ചു.


പ്രസിഡണ്ട് സുജിത്ത് സുരേഷൻ, ജനറൽ സെക്രട്ടറി സലീം കോട്ടയിൽ ട്രഷറർ ശ്രീജിത്ത് വടകര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment