പൽപക്ക് മെട്രോ മെഡിക്കൽ കാർഡ് വിതരണോദ്ഘാടനം നടത്തി

പൽപക് രക്ഷാധികാരി പി.എൻ കുമാർ, ജനറൽ സെക്രട്ടറി സുരേഷ് മാധവൻ ഉപദേശക സമിതി അംഗം ശിവദാസ് വാഴയിൽ എന്നിവർ സന്നിഹിതരായി.

New Update
kuwait news

കുവൈറ്റ്: പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്ക്) ആതുര സേവന രംഗത്ത് പ്രശസ്തമായ മെട്രോ മെഡിക്കൽ ഗ്രൂപ്പ്മായി സഹകരിച്ച് പൽപക് അംഗങ്ങൾക്കായി നൽകുന്ന മെട്രോ ഫാമിലി ക്ലബ് മെഡിക്കൽ കാർഡിൻ്റെ വിതരണോദ്ഘാടനം നടത്തി.

Advertisment

അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ മെട്രോഗ്രൂപ്പ് മാർക്കറ്റിംഗ് വിഭാഗം മേധാവി ബഷീർ ബാത്തയിൽ നിന്നും പൽപക്ക് സാമൂഹ്യവിഭാഗം സെക്രട്ടറി ജിജുമാത്യു ഡിജിറ്റൽ കാർഡിന്റെ ആദ്യപകർപ്പ് ഏറ്റുവാങ്ങി.


പൽപ്പക്കിന്റെ അംഗങ്ങൾക്കും കൂടാതെ അവിദഗ്ധ തൊഴിലാളി മേഖലയിലും കുവൈറ്റിലെ സാമൂഹ്യ രംഗത്തും ചെയ്തു വരുന്ന നിസ്തുലമായ സേവനത്തിന് പൽപക്ക് പ്രസിഡന്റ് രാജേഷ് പരിയാരത്ത് മെട്രോമെഡിക്കൽ ഗ്രൂപ്പിനോടുള്ള നന്ദിയും കടപ്പാടും യോഗത്തിൽ രേഖപെടുത്തി.

പൽപക് രക്ഷാധികാരി പി.എൻ കുമാർ, ജനറൽ സെക്രട്ടറി സുരേഷ് മാധവൻ ഉപദേശക സമിതി അംഗം ശിവദാസ് വാഴയിൽ എന്നിവർ സന്നിഹിതരായി.

Advertisment