കുവൈത്ത്: കുവൈത്തിലെ റിഗാ പ്രദേശത്തുണ്ടായ തീപിടുത്തത്തിൽ.അഞ്ചു പേർ മരിച്ചതായി റിപ്പോർട്ട്.
കുവൈത്ത് ഷുവൈഖ് ഇൻഡസ്ട്രിയൽ, അർഡിയ, സെർച്ച് & റെസ്‌ക്യൂ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഞായറാഴ്ച പുലർച്ചെ വിജയകരമായി തീ നിയന്ത്രണവിധേയമാക്കിയതായി അറിയിച്ചു.
റിഗായ് പ്രദേശത്തെ ഒരു കെട്ടിടത്തിനുള്ളിലെ രണ്ട് അപ്പാർട്ടുമെന്റുകളിൽ തീ പടർന്നു. ഉടൻ തന്നെ അഗ്നിശമന പ്രവർത്തനങ്ങൾ ആരംഭിച്ച സംഘങ്ങൾ തീ നിയന്ത്രണവിധേയമാക്കി.
സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു; നിസാരമായി പരിക്കേറ്റവരെ സംഭവസ്ഥലത്ത് തന്നെ പ്രാഥമിക ശുശ്രൂഷ നൽകി.
മറ്റുള്ളവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതൽ അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.