കുവൈത്ത്: കുവൈത്തില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിനും പുതിയ വിസയില്‍ കൊണ്ടുവന്ന തൊഴിലാളികളുടെ വിസ മാറ്റുന്നതിനും അനുവദിച്ചിരുന്ന ഫീസ് ഇളവ് റദ്ദാക്കി ആഭ്യന്തര മന്ത്രിയുടെ ഉത്തരവ്.
ഇത് പ്രകാരം സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനികള്‍,സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ സെന്ററുകള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍, സ്വകാര്യ സര്‍വകലാശാലകള്‍, കോളേജുകള്‍, സ്വകാര്യ സ്‌കൂളുകള്‍, വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ , സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, ഫെഡറേഷനുകള്‍, പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകള്‍, സഹകരണ സംഘങ്ങള്‍, തൊഴിലാളി യൂണിയനുകള്‍, ചാരിറ്റി സൊസൈറ്റികള്‍ , കാര്‍ഷിക, മൃഗ,ഫാമുകള്‍ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനും ഇവയിലെ തൊഴിലാളികളെ ഇതെ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിനും 150 ദിനാര്‍ അധിക ഫീസ് നല്‍കണം.