ഫാ. സിബി മാത്യൂ വർഗ്ഗീസിനു കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി

2025 ജൂൺ 5 മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ ക്രമീകരിച്ചിരിക്കുന്ന ക്ളാസുകൾ 13-നു അവസാനിക്കും.

New Update
kuwait news

കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്ക്കൂൾ 2025-നു നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന കണ്ടനാട് ഭദ്രാസനത്തിലെ വൈദീകനും, മൂവാറ്റുപുഴ സെന്റ് തോമസ് കത്തീഡ്രൽ വികാരിയും, ധ്വനി സ്ക്കൂൾ ഓഫ് മ്യൂസിക്കിന്റെ സ്ഥാപക ഡയറക്ടറും, ശ്രുതി സ്ക്കൂൾ ഓഫ് മ്യൂസിക്കിന്റെ ഭദ്രാസന തലത്തിലുള്ള ചുമതലക്കാരനുമായ  ഫാ. സിബി മാത്യൂ വർഗ്ഗീസിനു കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി.

Advertisment

കുവൈറ്റ് മഹാ ഇടവക സഹവികാരി ഫാ. മാത്യൂ വർഗീസ്, ഭദ്രാസന കൗൺസിലംഗവും, ഇടവക ട്രസ്റ്റിയുമായ ദീപക്ക് അലക്സ് പണിക്കർ, ഇടവക സെക്രട്ടറി ജേക്കബ് റോയ്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, സൺഡേസ്ക്കൂൾ സെക്രട്ടറി സജി ഷാജി, സൺഡേസ്ക്കൂൾ ട്രഷറാർ ഷെറി ജേക്കബ് കുര്യൻ, ഓ.വി.ബി.എസ്. സൂപ്രണ്ട് ഷീജാ മറിയം തോമസ്, ഡെപ്യൂട്ടി സൂപ്രണ്ട് സാം ഇട്ടൂപ്പ്, ഭരണസമിതിയംഗങ്ങൾ എന്നിവർ സന്നിതരായിരുന്നു.

2025 ജൂൺ 5 മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ ക്രമീകരിച്ചിരിക്കുന്ന ക്ളാസുകൾ 13-നു അവസാനിക്കും.