കുവൈറ്റ് പ്രവാസി കോൺഗ്രസ് നിലമ്പൂരിലേക്ക്

തൃക്കാരയിലും,പുതുപ്പള്ളിയിലും, പാലക്കാട്ടും, 2019 ലും 2024 ലും നടന്ന പാർലമെൻ്റ് ഇലക്ഷനുകളിലും തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ മണ്ഡലങ്ങളിലും സംഘം പര്യടനം നടത്തിയിട്ടുണ്ട്.

New Update
ku8Untitledsonam

കുവൈറ്റ്: നിലമ്പൂർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ ഇലക്ഷൻ പ്രചരണാർത്ഥം കുവൈറ്റിൽ നിന്നും കോൺഗ്രസിനെ സ്നേഹിക്കുന്ന ഒരു നേതൃനിര തന്നെ നാട്ടിലേക്ക്. ഇലക്ഷൻ കൊട്ടിക്കലാശവും വോട്ടെണ്ണലും കഴിഞ്ഞ് മാത്രമേ തിരിച്ച് കുവൈറ്റിലേക്ക് വരുകയുള്ളു. 

Advertisment

ഷംസു താമരക്കുളം, ഹരിദാസ്ജീ, ജയചന്ദ്രൻ, സജീവ് ചുങ്കത്ത്, ഒ ഐ സി സി തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡൻ്റ്  കോശി അലക്സാണ്ടർ, സ്പോഴ്സ് വിംഗ് ജോസ് നൈനാൻ, ജഹാൻ അഞ്ചൽ,അജയൻ ചെങ്ങന്നൂർ, കെ ജി വിശ്വനാഥൻ, ഗിരീഷ് തിരുവാതിര, ഓയൂർ ദീലിപ്, വേണു വി ആർ എന്നിവർ നേതൃത്വം നൽകുന്നു.

തൃക്കാരയിലും,പുതുപ്പള്ളിയിലും, പാലക്കാട്ടും, 2019 ലും 2024 ലും നടന്ന പാർലമെൻ്റ് ഇലക്ഷനുകളിലും തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ മണ്ഡലങ്ങളിലും സംഘം പര്യടനം നടത്തിയിട്ടുണ്ട്.

Advertisment