കുവൈത്ത് - കാസർഗോഡ് ജില്ലാ കെഎംസിസി പ്രവർത്തക സംഗമം; പോസ്റ്റർ പ്രകാശനം ചെയ്തു

കുവൈത്ത് കെഎംസിസി സംസ്ഥാന വനിതാ വിംഗ് ഭാരവാഹികൾക്ക് സ്വീകരണവും, കലാ വിരുന്നുമുണ്ടായിരിക്കും.

New Update
Untitlediranisrelku88

കുവൈത്ത്: കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവർത്തക സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ പ്രസിഡന്റ് റസാഖ്‌ അയ്യൂരിന്റെ അദ്ധ്യക്ഷതയിൽ തക്കാര റസ്റ്റോറന്റ് മാനേജിങ് പാർട്ണർ അഷ്‌റഫ്‌ അയ്യൂർ കുവൈത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടത്തിന് നൽകി പ്രകാശനം ചെയ്തു.

Advertisment

ഫഹാഹീൽ തക്കാര ഹാളിൽ നടന്ന പ്രകാശന ചടങ്ങിന് കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്  സ്വാഗതവും, ട്രഷറർ കുത്തുബുദ്ദീൻ നന്ദിയും പറഞ്ഞു.


ജൂൺ 27 വെള്ളിയാഴ്ച മങ്കഫ് പ്രൈം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പ്രവർത്തക സംഗമത്തോടനുബന്ധിച്ച് കുവൈത്ത് കെഎംസിസി സംസ്ഥാന വനിതാ വിംഗ് ഭാരവാഹികൾക്ക് സ്വീകരണവും, കലാ വിരുന്നുമുണ്ടായിരിക്കും.

Untitlediranisrelkup

ജില്ലാ ഭാരവാഹികളായ ഫാറൂഖ് തെക്കെക്കാട്, യൂസഫ് കൊത്തിക്കാൽ, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ്‌ തെക്കേക്കാട്, മണ്ഡലം ഭാരവാഹികളായ അബ്‌ദുൾ ഹക്കീം അൽ ഹസനി പെരുമ്പട്ട, ഹാരിസ് മുട്ടുന്തല, നവാസ് പള്ളിക്കാൽ, ശാഹുൽ ചെറുഗോളി, അമീർ കമ്മാടം, അഷ്‌റഫ് കോളിയടുക്കം, അസ്ലം പരപ്പ, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ ഷഹീദ് പാട്ടില്ലത്ത്, ഷംസുദീൻ ബദരിയാ, സലീം സൊങ്കാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.