കുവൈത്ത്: കുവൈറ്റില്‍ പൂര്‍ണ്ണമായി സജ്ജീകരിച്ച 90 ഷെല്‍ട്ടറുകള്‍ തയ്യാറാക്കിയതായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. ഇറാന്‍ ഇസ്രായീല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സിവില്‍ ഡിഫന്‍സിന്റെ പതിവ് നിരീക്ഷണത്തിന് വിധേയമായിട്ടാകും ഇവയുടെ പ്രവര്‍ത്തനം. മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് കൊണ്ട് തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയര്‍ സയ്യിദ് ജലാല്‍ അല്‍-തബ്തബായി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഓണ്‍ ലൈന്‍ വഴി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
അടിയന്തര പദ്ധതികളും ദ്രുത പ്രതികരണ സംഘങ്ങളും സജീവമാക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി ചൂണ്ടി കാട്ടി. പന്ത്രണ്ടാം ക്ലാസിലെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം മാറ്റങ്ങളൊന്നുമില്ലാതെ നടക്കും.