കുവൈത്ത് : ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം നടക്കാനിരുന്ന അമീര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം റദ്ധാക്കിയതായി കുവൈത്ത് ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
കുവൈത്ത് എസ്സിയും അല്‍-അറബി എസ്സിയും തമ്മിലുള്ള ഫൈനല്‍ മത്സരമാണ് റദ്ദാക്കിയത്. ബന്ധപ്പെട്ട അധികാരികളുമായും ടീമുകളുമായും ഏകോപനം നടത്തിയ ശേഷം സുരക്ഷിതമായ അന്തരീക്ഷത്തില്‍ ഫൈനല്‍ മത്സരം നടക്കുന്നതിനുള്ള ഉചിതമായ തിയ്യതി പിന്നീട് പ്രഖ്യാപിക്കും.