പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് സൗഹൃദ ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു

4 മണി മുതൽ 7 മണിവരെ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം പൽപക് ഉപദേശക സമിതി അംഗം അരവിന്താക്ഷൻ  നിർവഹിച്ചു.  

New Update
Untitledidffku88

കുവൈറ്റ്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു. അബുഹലിഫ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ അബ്ബാസിയ, സാൽമിയ, ഫർവാനിയ, ഫഹാഹീൽ ഏരിയകളിൽ നിന്നുള്ള നിരവധി അംഗങ്ങൾ പങ്കുകൊണ്ടു.

Advertisment

4 മണി മുതൽ 7 മണിവരെ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം പൽപക് ഉപദേശക സമിതി അംഗം അരവിന്താക്ഷൻ  നിർവഹിച്ചു.  


സ്പോട്സ് സെക്രട്ടറി  സന്തോഷ് ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. പങ്കെടുത്ത ടീമുകൾക്ക് ട്രോഫികൾ സമാപന സമ്മേളനത്തിൽ വച്ച് പല്പക് പ്രസിഡന്റ്‌ രാജേഷ് പരിയാരത്ത്  വിതരണം ചെയ്തു.

ചടങ്ങിൽ ട്രഷറർ മനോജ് പരിയാനി, സാമൂഹിക വിഭാഗം സെക്രട്ടറി ജിജു മാത്യു, മീഡിയാ സെക്രട്ടറി സന്ദീപ് സുകുമാരൻ, ആർട്സ് സെക്രട്ടറി ജിത്തു നായർ കേന്ദ്ര കമ്മിറ്റി ഏരിയാ ഭാരവാഹികൾ സംബന്ധിച്ചു.

Advertisment