New Update
/sathyam/media/media_files/2025/05/17/4QIElp1lQS1Ls8fmYJyh.jpg)
കുവൈത്ത്: ഉയർന്ന താപനിലയും വൈദ്യുതോത്പാദന യൂണിറ്റുകളുടെ തകരാറും കാരണം വൈദ്യുതി മുടക്കിന് സാധ്യതയെന്ന് കുവൈത്ത് വൈദ്യുതി, വെള്ളം, പുനരുപയോഗ മന്ത്രാലയം അറിയിച്ചു.
Advertisment
അൽ-റൗധതൈൻ, വഫ്ര, അബ്ദാലി തുടങ്ങിയ കർഷകമേഖലകളിലേക്കും, മീന അബ്ദുല്ല, സുഭാൻ, സുലൈബിയ, അൽ-റൈ, ശുവൈഖ് തുടങ്ങിയ വ്യവസായ മേഖലയിലേക്കുമാണ് വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടാൻ സാധ്യതയുള്ളത്.
ഡോഹ ഈസ്റ്റ് പവർ സ്റ്റേഷനിലെ മൂന്ന് വൈദ്യുതോത്പാദന യൂണിറ്റുകൾ പ്രവർത്തനം നിർത്തിയതും, കടുത്ത വേനൽക്കാലത്തെ പരിണിതഫലമായുള്ള വൈദ്യുതാഭാവവുമാണ് ഈ സാഹചര്യത്തിന് കാരണമായി മന്ത്രാലയം വിശദീകരിച്ചു.
ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ മന്ത്രാലയം അഭ്യർത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us