/sathyam/media/media_files/2025/06/17/ii9pvVTCtlBhMTKBX1bP.jpg)
കുവൈറ്റ്: കർമ്മേൽ മലങ്കര ഇവാഞ്ചലിക്കൽ കുവൈറ്റ് സഭയുടെ നേതൃത്വത്തിൽ ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.
ഇടവക വൈസ് പ്രസിഡന്റ് ജിജി ജോണിന്റെ അധ്യഷതയിൽ കൂടിയ പൊതു മീറ്റിംഗിൽ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ഇടവകയുടെ കുവൈറ്റ് വികാരി റെവ .സിബി ഉത്ഘാടനം ചെയ്യുകയും ഏകദിന ക്യാമ്പിന്റെ ഈ വർഷത്തെ തീം ആയ ക്രിസ്തുവിൽ വേരൂന്നി വളരുക എന്ന വിഷയത്തെ ആസ്പദമാക്കി അച്ചൻ ക്ലാസ് എടുത്തു.
ഇടവക അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിവിധ ഗെയിംസ് ,പാട്ടുകൾ ,ആക്ഷൻ സോങ് എന്നിവ ക്യാമ്പിന് കൂടുതൽ അഴകേകി .
/sathyam/media/media_files/2025/06/17/4b76aPfzu5uNBH3OGJf4.jpg)
ഇടവക വികാരിയും സൈക്കോളജിസ്റ് ആയ റെവ. പ്രജീഷ് മാത്യു അച്ചൻ ഡിപ്രെഷനെ കുറിച്ച് കൗൺസിലിങ് ക്ലാസ് നടത്തി .
രാഗിൽ രാജ് കൺവീനർ ആയും ,ഷിജി ഡേവിസ് ,ഡെയ്സി വിക്ടർ ജോയിന്റ് കൺവീനേഴ്‌സ് ആയും ,ഇടവക കമ്മറ്റി അംഗംങ്ങളായ മൃദുൻ ജോർജ് , ജേക്കബ് ഷാജി ,പ്രിൻസ്,സോണറ്റ് ജസ്റ്റിൻ , ജിതിൻ എബ്രഹാം ,ജോസ് തോമസ് , ജെമിനി സുനിൽ, ജോളി ജോൺ, ടെൻസി, സിനിമോൾ എന്നിവർ ക്യാമ്പിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us